കൊച്ചി: ലോക്ക് ഡൗണിനോട് വിടപറയൂ, യാത്രകൾ പുനരാരംഭിക്കൂ എന്ന മുദ്രാവാക്യവുമായി ടൂറിസം ദിനത്തിൽ ടൂർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വെബിനാർ സംഘടിപ്പിച്ചു. അസോസിയേഷൻ ചെയർമാൻ പ്രകാശ് എസ്. ബഫ്‌ന ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുൽ നാസിർ അദ്ധ്യക്ഷത വഹിച്ചു. സഫർ കമൽ അൻസാരി, പീർസാദ ഫയാസ് അഹ്മദ്, സുനിത ജെയിൻ, ഫെമീർ ഉമ്മർ, പൂർവി അഗർവാൾ, അഭിജിത്, ഫക്രുദീൻ ഫ്രൂട് വാല, പ്രതിമ വാഗസ്‌കർ, കവിത നദാർ, ജോൺ, തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി സുപർണ ദാസ്ഗുപ്ത സ്വാഗതവും ജ്യോതിഷ് മോഹനൻ നന്ദിയും പറഞ്ഞു. അസോസിയേഷന്റെ പ്രസിഡന്റായി അബ്ദുൽ നാസിർ എം.എം, സെക്രട്ടറിയായി സുപർണ ദാസ്ഗുപ്ത, ട്രഷററായി ഫെമീർ ഉമ്മർ എന്നിവരെ തിരഞ്ഞെടുത്തു.