SignIn
Kerala Kaumudi Online
Thursday, 19 September 2024 2.36 PM IST

കിരീടം പാലത്തിന് ഇനി ടൂറിസത്തിന്റെ കിരീടം

Increase Font Size Decrease Font Size Print Page
ddd

തിരുവനന്തപുരം: മലയാളികളുടെ മനസിൽ ഒരു വിങ്ങൽപോലെ തുടിക്കുന്ന കിരീടം സിനിമയിലെ പാലം ഇനി ടൂറിസ്റ്റുകൾക്കായി വിരുന്നൊരുക്കാൻ പാേകുന്നു. ലോക ടൂറിസം ദിനമായ ഇന്നലെ മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്ക് പോസ്റ്റിലാണ് 'കിരീടം പാലം ' ടൂറിസം പദ്ധതി പ്രഖ്യാപിച്ചത്.

മൂന്നു പതിറ്റാണ്ട് മുമ്പ് സിബി മലയിൽ സംവിധാനം ചെയ്ത ഹിറ്റ് സിനിമയായ 'കിരീടം' ഇന്നും മലയാളി സിനിമാപ്രേമികളുടെ ആവേശമാണ്. സിനിമയിലെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത് ഈ പാലത്തിൽ വച്ചായിരുന്നു. അതോടെ സിനിമയ്ക്കൊപ്പം ഈ പാലവും ഹിറ്റായി. കിരീടംപാലം എന്ന് പേര് ലഭിച്ചതോടെ പാലം കാണാനും ഫോട്ടോ എടുക്കാനും സിനിമാപ്രേമികളുടെ ഒഴുക്ക് തുടങ്ങി. ഒരു സിനിമ ഒരു പാലത്തിന് ചാർത്തിയ കൈയൊപ്പായി കിരീടം പാലം ഇപ്പോഴും തലയുയർത്തി നിൽക്കുന്നു.

സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച സേതുമാധവൻ എന്ന കഥാപാത്രം പിന്തിരിഞ്ഞു നടക്കുന്ന രംഗവും സേതുമാധവന്റെയും ദേവിയുടെയും പ്രണയ രംഗങ്ങളും കൂട്ടുകാരൻ കേശുവുമായി സേതുമാധവൻ സംസാരിക്കുമ്പോഴും ഈ പാലം ഒരു മുഖ്യകഥാപാത്രമായി ദൃശ്യങ്ങളിലുണ്ട്. കിരീടം പാലമെന്നും തിലകൻ പാലം എന്നുമൊക്കെ പ്രദേശവാസികൾ വിളിക്കുന്ന പാലം നിൽക്കുന്നത് നേമം മണ്ഡലത്തിലാണ്. പാലം സ്ഥിതി ചെയ്യുന്ന വെള്ളായണി കായൽ പ്രദേശം മാതൃകാ ടൂറിസ്റ്റ് കേന്ദ്രമായി ഉയർത്താൻ പദ്ധതി കൊണ്ടുവരുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം.

പദ്ധതിയിലുള്ളത്

---------------------------

പ്രകൃതിരമണീയമായ ഇവിടെ വിവിധയിനം പക്ഷികളെത്താറുണ്ട്. കായലിനോട് ചേർന്ന് കുടുംബത്തോടെ വന്നിരിക്കാനുള്ള കേന്ദ്രങ്ങൾ, കായലിൽ ബോട്ടിംഗ്, കായൽ വിഭവങ്ങൾ രുചിക്കാനുള്ള സൗകര്യം എന്നിവയൊക്കെ ഒരുക്കി സഞ്ചാരികൾക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ലക്ഷ്യമിടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.