കൊച്ചി: മലയാളത്തിന് ആദ്യ ജ്ഞാനപീഠം സമ്മാനിച്ച മഹാകവി ജി.ശങ്കരകുറുപ്പിന്റെ സ്മരണാർത്ഥം കൊച്ചി കോർപ്പറേഷൻ നിർമ്മിക്കുന്ന മഹാകവി ജി.സ്മാരകത്തിന് ഇന്ന് തറക്കല്ലിടും. വൈകിട്ട് നാലിന് എബ്രഹാം മാടമാക്കൽ റോഡിൽ നടക്കുന്ന ചടങ്ങിൽ പ്രൊഫ.എം.കെ.സാനു ശിലാസ്ഥാപനം നടത്തും.മേയർ അഡ്വ.എം.അനിൽകുമാർ അദ്ധ്യക്ഷനാകും. മുൻ മേയർ സി.എം.ദിനേശ്മണി മുഖ്യാതിഥിയാകും. ജി.ശങ്കരകുറുപ്പിന്റെ പേരക്കുട്ടിയും മുൻ ഡെപ്യൂട്ടി മേയറുമായ ബി.ഭദ്ര , ഡെപ്യൂട്ടി മേയർ കെ.എ.അൻസിയ,സ്ഥിരംസമിതി ചെയർമാൻമാരായ പി.ആർ.റെനീഷ്, ഷീബാലാൽ, ടി. കെ. അഷ്റഫ്,സുനിത ഡിക്സൺ,ജെ.സനിൽമോൻ, പ്രിയ പ്രശാന്ത്,വി.എ.ശ്രീജിത്ത്, ആന്റണി കുരിത്തറ, സെക്രട്ടറി എ.എസ്.നൈസാം തുടങ്ങിയവർ പങ്കെടുക്കും. ആർക്കിടെക് എസ്.ഗോപകുമാർ സ്മാരകത്തിന്റെ ഡിസൈൻ അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |