കൊച്ചി: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ സ്മരണയ്ക്ക് എറണാകുളം ചാവറ കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ 2021ലെ ചാവറ സംസ്കൃതി പുരസ്കാരം പ്രൊഫ.എം.കെ. സാനുവിന്. സാഹിത്യ, സാമൂഹ്യക്ഷേമ, വിദ്യാഭ്യാസ രംഗങ്ങളിൽ നൽകിയ സമഗ്ര സംഭാവനകൾക്കുള്ള ആദരമായാണ് പുരസ്കാരം. 77,777 രൂപയും ബഹുമതി ഫലകവും പ്രശംസാ പത്രവുമടങ്ങുന്ന പുരസ്കാരം നവംബറിൽ കൊച്ചിയിൽ സമ്മാനിക്കുമെന്ന് ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. തോമസ് പുതുശേരി അറിയിച്ചു. സി.എം.ഐ പ്രിയോർ ജനറൽ റവ.ഡോ.തോമസ്ചാത്തംപറമ്പിൽ, തോമസ്ജേക്കബ്, സി.രാധാകൃഷ്ണൻ, ഡോ. ബി. ഇക്ബാൽ, പ്രൊഫ. എം.തോമസ് മാത്യു, ജോൺ പോൾ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |