SignIn
Kerala Kaumudi Online
Thursday, 19 September 2024 4.16 AM IST

പിരിച്ചിട്ടും ഇഴചേരാതെ കയർ

Increase Font Size Decrease Font Size Print Page
coir

# സഹകരണ സംഘങ്ങൾ പ്രതിസന്ധിയിലേക്ക്

ആലപ്പുഴ: ഗുണനിലവാരം കുറഞ്ഞ ചകിരി കൂടിയ വിലയ്ക്ക് വാങ്ങി കയർ പിരിക്കുന്നത് കയർ സഹകരണ സംഘങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധിയാകുന്നു. പുറംമാർക്കറ്റിനേക്കാൾ കിലോക്ക് അഞ്ച് രൂപയുടെ വർദ്ധനവിലാണ് കയർഫെഡ് സംഘങ്ങൾക്ക് ചകിരി നൽകുന്നത്.

കയർഫെഡ് കിലോക്ക് 23 രൂപ നിരക്കിലാണ് ചകിരി നൽകുന്നത്. ഓപ്പൺമാർക്കറ്റിൽ ഇതിന് 18 രൂപയാണ് വില.

ഒരു കിന്റൽ ചകിരിക്ക് സംഘങ്ങൾ 85 കിലോ കയർ കയർഫെഡിൽ നൽകണം. എന്നാൽ 75 കിലോ കയറിൽ കൂടുതൽ പിരിക്കാനാവില്ല. കുറവ് വരുന്ന കയർ കയർഫെഡിൽ എത്തിച്ചാൽ മാത്രമേ സംഘങ്ങൾക്ക് കയർവില നൽകുകയുള്ളു.

നൂറ് കിലോ ചകിരിയുടെ കയർ പിരിക്കുമ്പോൾ 30,000 രൂപയുടെ സാമ്പത്തിക നഷ്ടമാണ് സംഘങ്ങൾ നേരിടുന്നത്. ഉത്പാദന ചെലവിന് ആനുപാതികമായി കയറിന് വില വർദ്ധിപ്പിക്കാത്തതാണ് പ്രതിസന്ധി ഉയർത്തുന്നു.

കള്ളക്കളിയുമായി മില്ലുകൾ

സംസ്ഥാനത്ത് കയർ ഫെഡിന്റെ ഉടമസ്ഥതയിൽ മലബാറിൽ പ്രവർത്തിക്കുന്ന ഡീഫൈബറിംഗ് മില്ലുകളിലെ ചകിരി ഉത്പാദനം തടയാൻ തമിഴ്നാട്ടിലെ സ്വകാര്യമില്ലുകൾ ചകിരിവില കുത്തനെ കുറച്ചു. ഡീഫൈബറിംഗ് മില്ലുകളിൽ ചകിരി ഉത്പാദനം വർദ്ധിച്ചതോടെയാണ് തമിഴ്നാട് ലോബി വില കുറച്ചത്. തമിഴ്നാട്ടിലെ സ്വകാര്യ മില്ലുടമകൾ സംഘം ഭാരവാഹികളെ സ്വാധീനിച്ച് കുറഞ്ഞ നിരക്കിൽ ചകിരി നൽകാമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയത് സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന 125 ഡീഫൈബറിംഗ് മില്ലുകളുടെ പ്രവർത്തനത്തിന് ഭീഷണിയായിട്ടുണ്ട്.

മന്ത്രിക്ക് നൽകിയ നിവേദനത്തിലെ ആവശ്യങ്ങൾ

1. ഉത്പാദന ചെലവിന് ആനുപാതികമായി കയർവില വർദ്ധിപ്പിക്കുക

2. ഗുണമേന്മ കുറഞ്ഞ ചകിരി മാർക്കറ്റ് വിലയേക്കാൾ കൂടിയ വിലയ്ക്ക് നൽകുന്നത് അവസാനിപ്പിക്കുക

3. ഗുണമേന്മയുള്ള ചകിരി വാങ്ങാനുള്ള അനുമതി നൽകുക

4. സംഘം ഭരണസമിതികളുടെ മേലുള്ള നിയന്ത്രണം പിൻവലിക്കുക

5. നിലവിലെ മാനേജീരിയൽ ഗ്രാൻഡ് വർദ്ധിപ്പിക്കുക

6. 2019 മുതൽ വർദ്ധിപ്പിച്ച വേതനവർദ്ധനവ് ഇൻകം സപ്പോർട്ട് സ്കീമിൽ ഉൾപ്പെടുത്തുക

7. മുടങ്ങിയ പി.എം.ഐ ഉടനടി നൽകുക

8. കൊവിഡ് ധനസഹായം എല്ലാ തൊഴിലാളികൾക്കും നൽകുക

9. അംശാദായം വർദ്ധിപ്പിച്ച സാഹചര്യത്തിൽ വിരമിക്കൽ ആനുകൂല്യവും വർദ്ധിപ്പിക്കുക

"

കയർ വ്യവസായം സംരക്ഷിക്കാൻ നൂതന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ സർക്കാർ ഇടപെടൽ വേണം. കയർവില പുതിക്കുന്നതിനൊപ്പം ഗുണനിലവാരമുള്ള ചകിരി വാങ്ങുന്നതിന് അനുമതി നൽകണം.

വേലൻചിറ സുകുമാരൻ, പ്രസിഡന്റ്,

കയർ സൊസൈറ്റീസ് പ്രസിഡന്റേഴ്സ് അസോ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.