തിരുവനന്തപുരം:കേരളസർവകലാശാലയുടെ കാര്യവട്ടം കാമ്പസിൽ 6 ലക്ഷം ലിറ്റർ സംഭരണശേഷിയുളള ജലസംഭരണിയുടെയും ജലലഭ്യതയിൽ സ്വയംപര്യാപ്തത ലക്ഷ്യമാക്കുന്ന 'ജലസമൃദ്ധി' പദ്ധതിയുടെയും ഉദ്ഘാടനം മന്ത്റി ജി.ആർ.അനിൽ നിർവഹിച്ചു.വൈസ് ചാൻസലർ ഡോ.വി.പി.മഹാദേവൻപിള്ള അദ്ധ്യക്ഷത വഹിച്ചു.ജലഅതോറിട്ടിയിൽ നിന്നുള്ള വെള്ളത്തിന് പുറമെ കാമ്പസിൽ ജിയോളജി വകുപ്പ് നിർമ്മിച്ച വലിയ കിണറുകളിൽ നിന്നുള്ള ജലവും ശേഖരിക്കാനാവുന്ന ജലസംഭരണിക്കായി 1.60 കോടി രൂപയാണ് ചെലവിട്ടത്. സിൻഡിക്കേറ്റ് അംഗങ്ങളായ കെ.എച്ച്. ബാബുജാൻ, ജി. അജികുമാർ, ബി.പി. മുരളി, എസ്.നസീബ്, ബി.ബാലചന്ദ്രൻ, ജി. മുരളീധരൻപിള്ള, കെ. ബി. മനോജ്, ജയരാജ് ജെ, കെ. ജി.ഗോപ്ചന്ദ്രൻ, ആർ. അരുൺകുമാർ, ജി.ബിജുകുമാർ, രജിസ്ട്രാർ ഡോ.കെ. എസ്.അനിൽകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |