തിരുവനന്തപുരം: കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിലെ സംഗീതോത്സവത്തിന് ഇന്ന് തുടക്കമാകും. ആറുമുതൽ 14 വരെ വൈകിട്ട് 6.30 മുതൽ രാത്രി ഒമ്പതു വരെയാണ് സംഗീതക്കച്ചേരികൾ നടക്കുന്നത്. പൊതുജനങ്ങൾക്ക് ഈ സമയം മണ്ഡപത്തിൽ പ്രവേശനം അനുവദിക്കില്ല.
മണ്ഡപത്തിൽ ദർശനത്തിനും നിയന്ത്രണമുണ്ടാകും. രാവിലെ 6.30 മുതൽ 7.30 വരെയും 8.30 മുതൽ 11 വരെയും വൈകിട്ട് മൂന്നു മുതൽ അഞ്ച്, ഒമ്പതു മുതൽ 10 വരെ എന്നീ സമയങ്ങളിലാണ് ദർശനം. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശനത്തിനുള്ള വസ്ത്രധാരണ രീതി ഇവിടെയുമുണ്ടാകും.
സ്വാതിതിരുനാൾ മഹാരാജാവ് എഴുതി ചിട്ടപ്പെടുത്തിയ കീർത്തനങ്ങളാണ് ഓരോ ദിവസവും പാടുന്നത്. 6ന് രാമവർമ, 7ന് ഡോ. ശ്രീദേവി രാജഗോപാലൻ, 8ന് അമൃതാ വെങ്കിടേഷ്, 9ന് എസ്. മഹാദേവൻ, 10ന് വിഷ്ണുദേവ് നമ്പൂതിരി, 11ന് രാധികാകൃഷ്ണൻ, 12ന് ഗീതാകൃഷ്ണൻ, 13ന് വെച്ചൂർ സി. ശങ്കർ, 14ന് സഞ്ജയ് സുബ്രഹ്മണ്യം തുടങ്ങിയവർ കച്ചേരി അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |