പാലക്കാട്: പ്രതിസന്ധി ഘട്ടത്തിലും റെയിൽവേ ബോണസ് നൽകുമെന്ന് ഡി.ആർ.എം ത്രിലോക് കോത്താരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഈ മാസം 15നകം റെയിൽവേയിലെ മുഴുവൻ ജീവനക്കാർക്കും ബോണസ് വിതരണം പൂർത്തിയാക്കും. പാലക്കാട് ഡിവിഷനിൽ, 6,945 ജീവനക്കാർക്ക് 17,951 രൂപ വീതം ബോണസായി ലഭിക്കും. ഓഫീസർമാർക്കും ആർ.പി.എഫിനും ബോണസ് ലഭിക്കില്ല. മറ്റെല്ലാ ജീവനക്കാർക്കും തുക ലഭിക്കും. 11.82 കോടി രൂപയാണ് റെയിൽവേ ഇതിനായി നീക്കി വച്ചിരിക്കുന്നത്. ബോണസ് വിതരണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാളയാറിലടക്കം ട്രെയിൻ തട്ടി കാട്ടാനകൾ ചരിയുന്നത് ഒഴിവാക്കാൻ നിരവധി പദ്ധതികൾ റെയിൽവേ ആലോചിക്കുന്നുണ്ട്. ഡി.എഫ്.ഒമാരുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |