തിരുവനന്തപുരം: തിരുവിതാംകൂർ നവരാത്രി ആഘോഷ ട്രസ്റ്റും കേന്ദ്ര സാംസ്കാരിക മന്ത്രാലയവും സംയുക്തമായി തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന നവരാത്രി ആഘോഷ പരിപാടികൾ ആരംഭിച്ചു. വലിയശാല മഹാഗണപതി ഭജനമഠത്തിൽ ട്രസ്റ്റ് ചെയർമാൻ മാണിക്യത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം അഡ്വ. രമ ശ്രീകാന്ത് നിർവഹിച്ചു.
ട്രസ്റ്റ് പ്രസിഡന്റ് അനന്തപുരി മണികണ്ഠൻ, സി.ജി.ബി.എസ് പ്രസിഡന്റ് എൻ. ലക്ഷ്മണഅയ്യർ, കൗൺസിലർമാരായ കൃഷ്ണകുമാർ, സിമി ജ്യോതിഷ്, വേണുഗോപാൽ, ട്രസ്റ്റ് സെക്രട്ടറി എസ്.ആർ. രമേശ്, ജോയിന്റ് സെക്രട്ടറി എൻ. വിക്രമൻ, പ്രോഗ്രാം കോ ഒാർഡിനേറ്റർ മീന മഹാദേവൻ എന്നിവർ പങ്കെടുത്തു. തുടർന്ന് ക്ഷേത്ര വാദ്യകലാമണ്ഡലം അവതരിപ്പിച്ച പഞ്ചവാദ്യം, കലാമണ്ഡലം സാവിത്രി അരവിന്ദന്റെ ഭരതനാട്യം എന്നിവ ഉണ്ടായിരുന്നു. പരിപാടികൾ ഓൺലൈനായി കാണാനും സൗകര്യമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |