കൊച്ചി: പിരിച്ചുവിട്ട കൊവിഡ് വാരിയേഴ്സ് ആരോഗ്യപ്രവർത്തകരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.വൈ.എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10ന് ഡി.എം.ഒ ഓഫീസിൽ മുന്നിൽ പ്രതിഷേധിക്കും.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോതിസ് ഉദ്ഘാടനം ചെയ്യും. ബി.ഡി.വൈ.എസ് ജില്ലാ പ്രസിഡന്റ് സതിഷ് കാക്കനാട് ആദ്ധ്യക്ഷത വഹിക്കും. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എ.ബി ജയപ്രകാശ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണൻ, സംസ്ഥാന ട്രഷറർ അനിരുദ്ധ് കാർത്തികേയൻ, സംസ്ഥാന വൈസ് പ്രസിഡന്റ് രാകേഷ്, ബി.ഡി.വൈ.എസ് സംസ്ഥാന സെക്രട്ടറി ആര്യൻ ചള്ളിയിൽ, മഹിളാസേന ജില്ല പ്രസിഡന്റ് അഡ്വ. രമിത തുടങ്ങിയവർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |