കല്ലമ്പലം :ലോകതപാൽ ദിനത്തോടനുബന്ധിച്ച് കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച കത്തെഴുതൽ മത്സരം ശ്രദ്ധേയമായി. ഹൈസ്കൂൾ വിഭാഗത്തിലെയും യു.പി വിഭാഗത്തിലെയും കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഓരോ കുട്ടിയും കൊവിഡ്കാല വിദ്യാഭ്യാസ അനുഭവങ്ങളെക്കുറിച്ച് അഞ്ച് സുഹൃത്തുക്കൾക്ക് കത്തെഴുതി തപാൽ മാർഗം അയയ്ക്കുകയും അതിന്റെ ഫോട്ടോസ് സംഘാടകർക്ക് അയച്ചുകൊടുക്കുകയും ചെയ്തു. കെ.ടി.സി.ടി സെക്കൻഡറി സ്കൂൾ ചെയർമാൻ എ.നഹാസ് ഉദ്ഘാടനം നിർവഹിച്ചു.സീനിയർ പ്രിൻസിപ്പൽ എസ്. സഞ്ജീവ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ യു.അബ്ദുൽ കലാം, എച്ച്.എസ് പ്രിൻസിപ്പൽ എം.എൻ മീര,മലയാളം ക്ലബ്ബ് കൺവീനർ സംഗീത സ്റ്റുഡൻസ് കോ ഒാർഡിനേറ്റർമാരായ മുഹമ്മദ് ഹംദാൻ,ഷിഫാന ഷിബു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |