കൊച്ചി: ജ്ഞാനപീഠ പുരസ്കാരം നേടിയ മലയാളകവികളെ കേരള കവിസമാജം വെബിനാറിലൂടെ ആദരിച്ചു. ജി.ശങ്കരക്കുറുപ്പ് , ഒ.എൻ.വി.കുറുപ്പ്, അക്കിത്തം അച്ചുതൻ നമ്പൂതിരി എന്നിവരെയാണ് അനുസ്മരിച്ചത്. കെ.പി. അജിത് കുമാർ , ഡോ. സി.സി. പൂർണിമ , ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ ശ്രീകല ചിങ്ങോലി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കവിസമാജം പ്രസിഡന്റ് അഡ്വ. എം.കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. റിട്ട. ജില്ലാ ജഡ്ജി ആർ.രാമചന്ദ്രൻ , വയലിൽ മുകുന്ദൻ , എരമല്ലൂർ ഷൻമുഖദാസ് എന്നിവർ സംസാരിച്ചു. കവിസമ്മേളനവും നടന്നു. സെക്രട്ടറി പ്രശാന്തി ചൊവ്വര സ്വാഗതവും വൈസ് പ്രസിഡന്റ് അയ്മനം രവീന്ദ്രൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |