ആലപ്പുഴ: ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി സിവിൽ സർവീസ് കായികമേളയും ജില്ലാ ടീമിന്റെ തിരഞ്ഞെടുപ്പും സംഘടിപ്പിച്ചു. കായികമേളയുടെ ഉദ്ഘാടനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അർജുന പി.ജെ. ജോസഫ് നിർവഹിച്ചു. സെക്രട്ടറി എൻ. പ്രദീപ് കുമാർ, എക്സി. കമ്മിറ്റിയംഗങ്ങളായ കെ.കെ. പ്രതാപൻ, പി.കെ. ഉമാനാഥൻ, ടി. ജയമോഹൻ, ടി.കെ. അനിൽ, പരിശീലകരായ കെ.ആർ. സാംജി, രജീഷ്, ഷാജി, ബിജു വിശ്വപ്പൻ, പ്രവീൺ കുമാർ, രശ്മി എന്നിവർ നേതൃത്വം നൽകി. അത്ലറ്റിക്സ്, ചെസ്, ബാഡ്മിന്റൺ, നീന്തൽ, ക്രിക്കറ്റ്, ഫുട്ബാൾ, പവർലിഫ്ടിംഗ്, വെയിറ്റ് ലിഫ്ടിംഗ്, ബാസ്ക്കറ്റ് ബാൾ, വോളിബാൾ, കബഡി, റസ്ലിംഗ് എന്നീ മത്സരങ്ങൾക്കുള്ള ജില്ലാ ടീമിന്റെ സെലക്ഷനും സംഘടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |