പനങ്ങാട്: കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാല (കുഫോസ്) എം.എസ്.സി എർത്ത് സയൻസ് പരീക്ഷയിൽ പത്തിൽ 8.48 ഓവറോൾ സ്കോർ നേടിയ കീർത്തി ജോസഫ് ഒന്നാം റാങ്ക് നേടി. ഇടുക്കി കാഞ്ചിയാർ ഏറത്തേടത്ത് വീട്ടിൽ ജോസഫ് മാത്യുവിന്റേയും ത്രേസ്യാമ്മ ഫിലിപ്പിന്റെയും മകളാണ്. 8.26 സ്കോർ നേടിയ മിഥില എസ് രണ്ടാം റാങ്കും 8.05 നേടിയ പി.എം. ജിതിൻ മൂന്നാം റാങ്കും നേടി. എറണാകുളം കൂനമ്മാവ് ഇഞ്ചക്കാട്ടുപറമ്പിൽ പി.എ. സജീവന്റേയും തങ്കമണിയുടെയും മകളാണ് മിഥില. ഏലൂർ സൗത്ത് പുത്തലത്ത് വീട്ടിൽ പി.ബി. മുരളിയുടെയും ലീനയുടെയും മകനാണ് ജിതിൻ.