തൃശൂർ : ആദിവാസി ഊരുകളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. ഇതിന് സഹായകമായ വിധത്തിൽ ഒരു നോളജ് ബാങ്ക് രൂപീകരിക്കാൻ ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു. പാണഞ്ചേരി പഞ്ചായത്തിലെ താമരവെള്ളച്ചാൽ ആദിവാസി ഊരിലെ സാമൂഹ്യപഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുട്ടികൾക്ക് താൽപര്യമുള്ള വിഷയങ്ങളിൽ ബ്രിഡ്ജ് കോഴ്സുകൾ സംഘടിപ്പിക്കാനും ആവശ്യമായ സെന്ററുകൾ കണ്ടെത്താനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ഊര് മൂപ്പൻ എം.കെ സദാനന്ദൻ , മറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ കെ.വി അനിത, സുബൈദ അബൂബക്കർ, വാർഡ് മെമ്പർ അജിത മോഹൻദാസ്, പി. ലത, ബി.എസ്.എൻ.എൽ ഡിവിഷണൽ എൻജിനീയർ ഷാബു, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സബിത, പഞ്ചായത്തംഗം ബാബു തോമസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |