ഹരിപ്പാട്: ഗാന്ധിഭവൻ നന്മയുടെ വിളനിലമാണെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഹരിപ്പാട് ഗാന്ധിഭവൻ സ്നേഹ വീട് സന്ദർശിക്കുകയായിരുന്നു മന്ത്രി. താനടക്കമുള്ള ജനപ്രതിനിധികൾക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ ആശ്വാസമാണ് ഗാന്ധിഭവൻ. ഒറ്റപ്പെടുന്നവർക്ക് സംരക്ഷണം നൽകുന്ന ഗാന്ധിഭവൻ കേരളത്തിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഇടപെടലിൽ ഗാന്ധിഭവൻ സംരക്ഷണം നൽകിയ ചന്ദ്രനോടുള്ള വാക്ക് പാലിച്ചായിരുന്നു മന്ത്രിയുടെ സന്ദർശനം. മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ജി. രവീന്ദ്രൻ പിള്ള അദ്ധ്യക്ഷനായി. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ. കാർത്തികേയൻ, പ്രൊഫ. ശ്രീമോൻ, പ്രണവം ശ്രീകുമാർ, ഡി. അനീഷ്, കൃഷ്ണകുമാർ, സുന്ദരം പ്രഭാകരൻ, നാസർ പുല്ലുകുളങ്ങര, അൻവർ, ശ്യാം പായിപ്പാട്, പി.കെ. ശ്യാമള, എ.കെ. മധു എന്നിവർ സംസാരിച്ചു. സ്നേഹഭവൻ ഡയറക്ടർ മുഹമ്മദ് ഷെമീർ സ്വാഗതവും അയാപറമ്പ് രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |