SignIn
Kerala Kaumudi Online
Friday, 20 September 2024 3.57 AM IST

മഴ, ഉരുൾപൊട്ടൽ: ജാഗ്രതാ നിർദേശവുമായി അഗ്നിരക്ഷാസേന

Increase Font Size Decrease Font Size Print Page
1

പാലക്കാട്: രണ്ടുവർഷം മുമ്പുണ്ടായ പ്രളയക്കെടുതിയിൽ ഉരുൾപൊട്ടിയും വെള്ളംകയറിയും നിരവധി ജീവനുകൾക്കൊപ്പം വലിയ നാശനഷ്ടമാണ് ജില്ലയിൽ വിതച്ചത്. നെന്മാറ ചേരുംകാട്ടിൽ ഉരുൾപൊട്ടലിൽ പത്തോളം പേരാണ് മരിച്ചത്. സമാനമായ ഉരുൾപൊട്ടലുകൾ മണ്ണാർക്കാട്, അഗളി പ്രദേശങ്ങളിലുമുണ്ടായി. ഇതിനുപുറമെ വെള്ളത്തിൽപ്പെട്ടുള്ള

അപകടങ്ങൾക്കും ജില്ല സാക്ഷ്യം വഹിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ചിറ്റൂർ പാലത്തിലൂടെ ജനങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ച് യാത്ര ചെയ്ത രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ടത്. തുടർന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് യുവാക്കളെ ജീവനോടെ കരക്കെത്തിച്ചത്. ഇത്തരം മുൻകാല അനുഭവത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതലുകളെടുത്താൽ അപകടങ്ങൾ പരമാവധി ഒഴിവാക്കണമെന്ന് അഗ്നിരക്ഷാസേന

മുന്നറിയിപ്പ് നൽകി. നിലവിൽ മഴയ്ക്ക് ശമനം ഉണ്ടെങ്കിലും ഏതുസമയത്തും മഴ പെയ്യാനുള്ള സഹാചര്യം കണക്കിലെടുക്കാ അഗ്നിരക്ഷാസേന ജാഗ്രതാ നിർദേശങ്ങൾ പുറവെടുച്ചിരിക്കുന്നത്.

  • ഉരുൾപൊട്ടൽ


1.ജനലുകളും വാതിലുകളും കുലുങ്ങുക, ചുമരുകളിലും അടിത്തറകളിലും വിള്ളൽ കാണുക, മുറ്റത്ത് ചെറുതായി വിള്ളുലുകൾ പ്രത്യക്ഷപ്പെട്ട് വലുതായി വരിക, മഴ വെള്ളചാനലുകൾ, ഉറവകൾ എന്നിവിടങ്ങളിലെ വെള്ളത്തിന്റെ അളവ് പെട്ടെന്ന് കുറയുകയും കുടൂകയോ ചെയ്യുക, തുടർച്ചയായി ആവർത്തിച്ച് കൊണ്ടിരിക്കുന്ന താഴ്ന്ന ശബ്ദങ്ങൾ താഴ്ന്ന ശബ്ദങ്ങൾ ഉരുൾപൊട്ടൽ അടുക്കുതോറും മുഴക്കം കൂടിവരുന്നു.


2.ഉരുൾപൊട്ടൽ ഉണ്ടാകുമെന്ന് ലക്ഷണം കിട്ടിയാലുടൻ ആസ്ഥലത്തുനിന്ന്

പോകുകയും ഉടൻ അഗ്നിരക്ഷാ സേനയോ, പൊലീസിനെയോ വിവരം അറിയിക്കുക.


3.ശക്തമായ മഴയ്ക്ക് മുമ്പ് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലങ്ങളിൽ വീണ്ടും ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ അവിടെനിന്ന് മഴ കഴിയുന്നതുവരെ മാറി താമസിക്കുക.


5.ഉരുൾപൊട്ടൽ മേഖല, ചെരിവുകൾ, കുത്തനെയുള്ള ചെരിവുകൾ, നദികളുടെ ചാൽ, കുന്നുകളിൽ നിന്നും വെള്ളം ഒഴുകി വരുന്ന ചാനലുകൾ എന്നിവിടങ്ങളിൽ നിന്നും മാറി താമസിക്കുക.


6.മഴ പെയ്തു കൊണ്ടിരിക്കുമ്പോൾ ഉറങ്ങിക്കിടക്കുകയാണെങ്കിൽ അപകടം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്, അത് ഒഴിവാക്കുക.


7.ജലാശയങ്ങളുടെയും പാലങ്ങളുടെയും അരികിൽ നിന്ന് സെൽഫി എടുക്കുന്നത് ഒഴിവാക്കുക.


വെള്ളപ്പൊക്കം


1.വെള്ളപ്പൊക്കം ബാധിച്ച സ്ഥലത്തേക്ക് വാഹനങ്ങൾ ഡ്രൈവ് ചെയ്ത് പോകുന്നത് ഒഴിവാക്കുക.


2.വെള്ളക്കെട്ടിലൂടെ നടന്നു പോകുന്നത് പരമാവധി ഒഴിവാക്കുക. അത്യാവശ്യമാണെങ്കിൽ ഒരു നീളമുളള കമ്പോ, വടിയോ കൈയിൽവച്ച് വെള്ളത്തിന്റെ ആഴംനോക്കി ഉറപ്പുവരുത്തിയ ശേഷം മാത്രം മുന്നോട്ടുപോകുക.


3.വൈദ്യുതി കാലുകളുടെ സമീപത്ത് കൂടി നടന്നുപോകുന്നത് ഒഴിവാക്കുക. വൈദ്യുതി കമ്പികൾ പൊട്ടികിടക്കുന്ന സ്ഥലങ്ങളിൽ കൂടി ഒരു കാരണവശാലും നടന്നു പോകാൻ പാടില്ല.


4.വെള്ളപ്പൊക്കം ബാധിച്ച സ്ഥലങ്ങളിലെ വൈദ്യുതി പ്രധാന കണക്ഷനും ഗ്യാസ് പ്രധാന കണക്ഷനും നിർത്തിവയ്ക്കാൻ ശ്രദ്ധിക്കുക.


5.വൈദ്യുതി ഷോക്ക്, മൂർച്ചയുള്ള വസ്തുക്കൾ, പാമ്പുകൾ തുടങ്ങി വിഷജന്തുക്കൾ അപകട സാദ്ധ്യതകൾ ഒളിഞ്ഞിരിക്കുന്നതിനാൽ വെള്ളക്കെട്ടിനകത്ത് കൂടി നടന്നുപോകുന്നത് ഒഴിവാക്കണം.


6.വെള്ളപ്പൊക്കം ബാധിച്ച വീടുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടറുകൾ ചോർച്ചയുണ്ടാകാൻ സാധ്യതയുള്ളതിനാൽ പുകവലിക്കുക, തീ കത്തിക്കുക എന്നിവ ഒഴിവാക്കുക.


7.വെള്ളക്കെട്ടിൽ ഇറങ്ങാനോ, കളിക്കാനോ കുട്ടികളെ യാതൊരു കാരണവശാലും അനുവദിക്കരുത്.


8.മഴക്കാലം കഴിയുന്നതുവരെ വിനോദയാത്രകളും സാഹസികയാത്രകളും പൂർണ്ണമായും ഒഴിവാക്കുക.

അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാൻ സേനയുടെ ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെടാം. ഫോൺ: 101, 0491 2505701.

ജില്ലയിലെ മറ്റു നിലയങ്ങളുടെ ഫോൺ നമ്പറുകൾ:

.കഞ്ചിക്കോട് - 04912 569701

.കോങ്ങാട് - 04912 847101

.ഷൊർണൂർ -04662 222701

.പട്ടാമ്പി - 04662 955101

.മണ്ണാർക്കാട് - 04924 230303

.ആലത്തൂർ - 04922 222150

.വടക്കഞ്ചേരി - 04922 256101

.ചിറ്റൂർ - 04923 222499

.കൊല്ലങ്കോട് - 04923 262101


മുൻകാലങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങൾ, ചെരിഞ്ഞ പ്രദേശങ്ങളുടെ താഴ്ന്നഭാഗം, ഡ്രൈനേജുകളുടെ താഴ്ന്നഭാഗം, മണ്ണിട്ട് മൂടിയ ചെരിഞ്ഞ പ്രദേശങ്ങളുടെ മുകൾഭാഗം, കുത്തനെ വിഭജിച്ച ചെരിവുകളുടെ മുകൾഭാഗം എന്നീ സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഇവിടങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിർദേശപ്രകാരം മാറി താമസിക്കണം.

- വി.കെ.ഋതീജ്, ജില്ലാ ഫയർ ഓഫീസർ, പാലക്കാട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.