വൈക്കം : കിസാൻസഭ ടി.വി പുരം നോർത്ത് മേഖലാ കൺവൻഷൻ ജില്ലാ സെക്രട്ടറി ഇ.എൻ ദാസപ്പൻ ഉദ്ഘാടനം ചെയ്തു. എ.എസ് മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ലീനമ്മ ഉദയകുമാർ, കെ.കെ ചന്ദ്രബാബു, എസ് ബിജു, കെ രമേശൻ, കെ.വി നടരാജൻ, വാർഡ് മെമ്പർ ദീപ ബിജു, വി.ടി.മനീഷ്, ജീന തോമസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എ.എസ് മുരളീധരൻ (പ്രസിഡന്റ്), എം.പി ഷാജി, എം.വി സതീശൻ (വൈസ് പ്രസിഡന്റുമാർ), പി.ഡി സുരേഷ്‌കുമാർ (സെക്രട്ടറി), വേലപ്പൻ, ശാരദ പൊന്നപ്പൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.