അമ്പലപ്പുഴ: പുതുതായി വാങ്ങിയ എ.സി കേടായ സംഭവത്തിൽ കട ഉടമയും കമ്പനിയും പുതിയ എ.സിയും നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവായി. അമ്പലപ്പുഴ കച്ചേരി മുക്കിൽ പ്രവർത്തിക്കുന്ന അരീപ്പുറത്ത് ഹോം അപ്ലയൻസസിൽ നിന്ന് കോമന വെട്ടിക്കാട് വീട്ടിൽ അംബുജാക്ഷൻ നായർ വാങ്ങിയ എൽ.ജിയുടെ എ.സിയാണ് കേടായത്. കട ഉടമയ്ക്കും കമ്പനിക്കും പരാതി നൽകിയിട്ടും മാറി നൽകാതിരുന്നതിനെ തുടർന്നാണ് അഡ്വ. കെ. ശ്രീകുമാർ മുഖേന പരാതി നൽകിയത്. എ.സി മാറിനൽകുകയോ, തത്തുല്യമായ 49,700 രൂപ നൽകുകയോ, നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചെലവിലേക്ക് 2,000 രൂപയും നൽകാനാണ് ജില്ലാ ഉപഭോക്തൃ കമ്മിഷൻ പ്രസിഡന്റ് എസ്. സന്തോഷ് കുമാറും മെമ്പർ പി.ആർ. ഷോളിയും ഉത്തരവായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |