ആലപ്പുഴ : സംസ്ഥാനത്തെ മുഴുവൻ ഉർജ്ജമിത്രകളെയും സർക്കാർ സബ്സിഡിയോടും അല്ലാതെയുമുള്ള അക്ഷയ ഊർജ്ജ ഉപകരണങ്ങളുടെ പൊതുവിതരണ കേന്ദ്രങ്ങളായി പ്രഖ്യാപിക്കണമെന്ന് കേരളത്തിലെ ഉർജ്ജമിത്രകളുടെ സംഘടനയായ ഊർജ്ജ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോടാവശ്യപ്പെട്ടു, ഓൺലൈൻ പ്ലാറ്റ് ഫോമിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ പ്രസിഡന്റ് വി.വി.മോഹനൻ (കണ്ണൂർ) അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു എസ്. പിള്ള റിപ്പോർട്ടും ജയചന്ദ്രൻ കുറ്റ്യാടി അനുശോചന പ്രമേയവും വിനോയ് മഞ്ചേരി കണക്കും അവതരിപ്പിച്ചു അശോക് ഒറ്റപ്പാലം നന്ദി പറഞ്ഞു. ഭാരവാഹികളായി സുനിൽ എൻ. തിരുവമ്പാടി (പ്രസിഡന്റ്), അഡ്വ. ജയചന്ദ്രൻ, കുറ്റ്യാടി, സുരാജ് കാഞ്ഞിരപ്പള്ളി (വൈസ് പ്രസിഡന്റുമാർ ),പ്രകാശ് എൻ, ഹരിപ്പാട് (സെക്രട്ടറി),ജയരാജ് പുതുക്കാട് , ശശി കണ്ണൂർ (ജോയിന്റ് സെക്രട്ടറിമാർ) ,വിനോയ് മഞ്ചേരി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |