കോട്ടയം: മാലിന്യങ്ങൾക്കൊപ്പം വിലാസമടങ്ങിയ കവറും ഉണ്ടായിരുന്നത് വലിച്ചെറിഞ്ഞയാൾക്ക് വിനയായി. പനച്ചിക്കാട് പഞ്ചായത്തിലെ 22ാം വാർഡിൽ മാലിന്യങ്ങൾ ഇടുന്നതിനു സ്ഥാപിച്ചിരിക്കുന്ന മിനി എം.സി.എഫിനു സമീപം മാലിന്യങ്ങൾ വലിച്ചെറിയുന്നത് പതിവായിരുന്നു. ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് ആനി മാമന്റെ നേതൃത്വത്തിൽ ഹരിതകർമസേന ഉൾപ്പെടെ കഴിഞ്ഞ ദിവസം ഇവിടെ പരിശോധന നടത്തിയിരുന്നു. വലിച്ചെറിഞ്ഞ മാലിന്യത്തിൽനിന്ന് വിലാസം അടങ്ങിയ ഫ്ളിപ്കാർട്ടിന്റെ കവർ ലഭിച്ചതോടെ ഇട്ടയാളാരാണെന്ന് വ്യക്തമായി. ഇതോടെ പഞ്ചായത്ത് നോട്ടീസ് നൽകി അയ്യായിരം രൂപ ഫൈൻ ഈടാക്കി.
വഴിയോരങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന മിനി എം.സി.എഫ് ഹരിത കർമസേന അംഗങ്ങൾക്ക് ഭവനങ്ങളിൽ നിന്ന് ശേഖരിക്കുന്ന ശുചിത്വമുള്ള പ്ലാസ്റ്റിക്കുകൾ സൂക്ഷിക്കുന്നതിന് വേണ്ടി ഉള്ളതാണെന്നും മാലിന്യമോ മറ്റെന്തെങ്കിലും പാഴ് വസ്തുക്കളോ വലിച്ചെറിയുന്നത് നിയമവിരുദ്ധവും ശിക്ഷാർഹമാണെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |