അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രധാന കവാടത്തിൽ അന്വേഷണ കൗണ്ടർ സ്ഥാപിച്ച് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി വികസന സമിതി മുൻ എക്സിക്യൂട്ടീവ് അംഗവുമായ എം.മുഹമ്മദ് കോയ എച്ച്.സലാം എം.എൽ.എയുടെ പരാതിപരിഹാര പരിപാടിയായ 'ജനസഭ"യിൽ നിവേദനം നൽകി.
ഖരമാലിന്യ സംസ്കരണ പ്ലാന്റിനായി 28 ലക്ഷം രൂപ വർഷങ്ങൾക്കു മുമ്പ് അനുവദിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയുമായില്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. അത്യാഹിത വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനംഉറപ്പാക്കണം, ഓങ്കോ സർജറി, പ്ലാസ്റ്റിക് സർജറി, ബേൺ ക്ലിനിക് എന്നീ വിഭാഗങ്ങൾ ആരംഭിക്കണം, കാന്റീൻ അടിയന്തിരമായി തുറന്നു പ്രവർത്തിപ്പിക്കണം, മുടങ്ങിക്കിടക്കുന്ന ശസ്ത്രക്രിയകൾ ആരംഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |