കൊല്ലങ്കോട്: കെ.എസ്.എസ്.പി.എ മുതലമട മണ്ഡലം സമ്മേളനം ജില്ല പ്രസിഡന്റ് സി.വേലായുധൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.മോഹൻ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ. രാമനാഥൻ മുഖ്യ പ്രഭാഷണം നടത്തി. 70 വയസ് പൂർത്തിയായ ഏഴ് അംഗങ്ങളെ ചടങ്ങിൽ പൊന്നാട അണിയിച്ചു ആദരിച്ചു. സെക്രട്ടറി എ.അബ്ദുൽ വഹാബ് പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
മുതലമട പഞ്ചായത്ത് അംഗം പി.സരസ്വതി, മുൻ പഞ്ചായത്ത് അംഗം പി.ഗംഗാധരൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എ.ശിവരാമൻ, ജില്ലാകമ്മിറ്റി അംഗം ആർ.രാധാകൃഷ്ണൻ, നെന്മാറ നിയോജകമണ്ഡലം പ്രസിഡന്റ് കെ.നാരായണൻ സംസാരിച്ചു.
പുതിയ ഭാരവാഹികളായി എ.മോഹൻ (പ്രസിഡന്റ്), എ.അബ്ദുൽവഹാബ് (സെക്രട്ടറി), എ. ജനാർദ്ദനൻ (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |