കൊച്ചി: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് എറണാകുളം - ഗോരഖ്പൂർ എറണാകുളം റൂട്ടിൽ
ആറ് സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കും. ഒക്ടോബർ 30 , നവംബർ 6 , 13 തീയതികളിൽ ഗോരഖ്പൂരിൽ നിന്ന് ശനിയാഴ്ച രാവിലെ 8.30 ന് പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് എറണാകുളം ജംഗ്ഷനിൽ എത്തും. നവംബർ 1,8, 15 തീയതികളിൽ എറണാകുളം ജംഗ്ഷനിൽ നിന്ന് തിങ്കളാഴ്ച രാത്രി 11.55ന് പുറപ്പെടുന്ന ട്രെയിൻ വ്യാഴാഴ്ച രാവിലെ 8.40 ന് ഗോരഖ്പൂരിൽ എത്തും. കേരളത്തിൽ ആലുവ, തൃശൂർ. പാലക്കാട് സ്റ്റേഷനുകളിൽ മാത്രമാണ് സ്റ്റോപ്പ്.