തൃശൂർ : ഗുരുവായൂർ സത്യഗ്രഹത്തിന്റെ നവതിയോടനുബന്ധിച്ച് ഗാന്ധിമാർഗ്ഗ സംഘടനകൾ ആവിഷ്കരിച്ച സന്ദേശ പ്രചാരണ പരിപാടി പി. ചിത്രൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. 'ഗുരുവായൂർ സത്യഗ്രഹവും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനവും' എന്ന ലഘുലേഖയും ബാനറും സർവോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് പി.എസ്. സുകുമാരന് നൽകി ഉദ്ഘാടനം നിർവഹിച്ചത്.
സർവോദയ ദർശൻ ചെയർമാൻ എം. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. സന്ദേശയാത്രയെ ഗുരുവായൂരിൽ ഗാന്ധിയൻ സംഘടനാ പ്രതിനിധികൾ സ്വീകരിച്ചു. കിഴക്കേ നടയിലെ ഗാന്ധിമണ്ഡപത്തിലും ഗുരുവായൂർ സത്യാഗ്രഹ സ്മാരകത്തിലും പുഷ്പാർച്ചന നടത്തി. ഗുരുവായൂരിൽ നടന്ന നവതി സ്മരണാ യോഗത്തിൽ മഹാത്മജി സാംസ്കാരിക വേദി പ്രസിഡന്റ് സജീവൻ നമ്പിയത്ത് അദ്ധ്യക്ഷത വഹിച്ചു.
സർവോദയ ദർശൻ ചെയർമാൻ എം. പീതാംബരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സർവോദയ മണ്ഡലം ജില്ലാപ്രസിഡന്റ് പി.എസ്. സുകുമാരൻ, വി.എസ്. ഗിരീശൻ മാസ്റ്റർ, ടി.കെ. മോഹനൻ, സി. രാജേന്ദ്രൻ, സി.എൻ. ഗോപിനാഥൻ, എൻ.വി. രാജൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |