കോഴിക്കോട് : പ്രതിസന്ധിയുടെ കാലത്ത് രക്തദാനത്തിന് കൂടുതൽ യുവാക്കൾ തയ്യാറാകണമെന്ന് എം.ഇ.എസ് സംസ്ഥാന സെക്രട്ടറി സി.ടി. സക്കീർ ഹുസൈൻ. എം.ഇ.എസ് യൂത്ത് വിംഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി കോട്ടപ്പറമ്പ് വനിതാ ശിശു ആശുപത്രിയിൽ സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ആർ.കെ. ഷാഫി അദ്ധ്യക്ഷത വഹിച്ചു. സന്നദ്ധ രക്തദാന മേഖലയിൽ സേവനം ചെയ്യുന്ന കോയട്ടി മാളിയേക്കലിനെ എം.ഇ എസ് ജില്ലാ പ്രസിഡന്റ് പാലക്കണ്ടി അബ്ദുൾ ലത്തീഫ് പൊന്നാടയണിച്ച് ആദരിച്ചു. എം.ഇ.എസ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി വി.പി. അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എ.ടി.എം. അഷറഫ്, ബ്ലഡ് ബാങ്ക് ഓഫീസർ ഡോ.സി.കെ.അഫ്സൽ, നവാസ് കോയിശ്ശേരി, അഡ്വ. ഷമീം പക്സാൻ, പി.വി. അബ്ദുൾ ഗഫൂർ, അഫ്സൽ കളംതോട്, എം.ടി. അനീഷ്, ഷമീർ.വി, കെ. മൊറയാസ് എന്നിവർ പ്രസംഗിച്ചു. യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി ഷാഫി പുൽപ്പാറ സ്വാഗതവും ട്രഷറർ ആഷിർ.ബി.വി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |