ആലപ്പുഴ: എ.ഐ.ടി.യു.സി ആലപ്പുഴ മണ്ഡലം കൺവെൻഷൻ ചേർന്നു. ചടയൻമുറി സ്മാരകത്തിൽ (എ. ശിവരാജൻ നഗർ) ചേർന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി - ജനവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി പ്രക്ഷോഭം ഉയർത്തിവരുന്നതിൽ എ.ഐ.ടി.യു.സിയുടേയും ഗുരുദാസ് ദാസ് ഗുപ്തയുടെയും പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
എ.ഐ.ടി.യു.സി 101-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ജില്ലാ സെക്രട്ടറി അഡ്വ. വി. മോഹൻദാസ് ജന്മദിന സന്ദേശം നൽകി. അഡ്വ. പി.പി. ഗീത അദ്ധ്യക്ഷയായി. മണ്ഡലം സെക്രട്ടറി ഡി.പി. മധു സ്വാഗതം പറഞ്ഞു. ആർ. അനിൽകുമാർ, എം.എം. ഷിറാസ്, കെ.എസ്. വാസൻ, ടി.ആർ. ബാഹുലേയൻ, ആർ. പ്രദീപ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി.ജെ. ആന്റണി (പ്രസിഡന്റ്), പി.പി. ഗീത, പി.എസ്.എം. ഹുസൈൻ, ടി.ആർ. ബാഹുലേയൻ, ആർ. പ്രദീപ്, മുഹമ്മദ് അജ്മൽ, (വൈസ് പ്രസിഡന്റ്) ഡി.പി. മധു (സെക്രട്ടറി) കെ.എസ്. വാസൻ, എസ്. ഷെരീഫ്, ബി. നസീർ, സംഗീത ഷംനാദ്, (അസി. സെക്രട്ടറി) കെ.എം. സലീം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |