ഗുരുവായൂർ : സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹ നവതി ആഘോഷങ്ങൾക്ക് തുടക്കം. ഗുരുവായൂരിൽ സംഘടിപ്പിച്ച സത്യഗ്രഹ സ്മൃതി സംഗമം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ബേബി ജോൺ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ കമ്മിറ്റിയംഗം എം. കൃഷ്ണദാസ് അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം സി. സുമേഷ്, ചാവക്കാട് നഗരസഭാ ചെയർ പേഴ്സൺ ഷീജ പ്രശാന്ത്, എ.എച്ച് അക്ബർ, എം.ആർ രാധാകൃഷ്ണൻ, എം.സി സുനിൽകുമാർ, ഏരിയാ സെക്രട്ടറി ടി.ടി ശിവദാസ്, കെ.ആർ സൂരജ് എന്നിവർ സംസാരിച്ചു.
കേളപ്പന്റെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹ നവതി ആഘോഷത്തിന്റെ ഭാഗമായി ഗുരുവായൂർ സത്യഗ്രഹ നവതി ആചരണ സമിതിയുടെ നേതൃത്വത്തിൽ കേളപ്പന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. മഞ്ജുളാലിന് സമീപം നടന്ന ചടങ്ങ് മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, ഗുരുവായൂർ നഗരസഭ കൗൺസിലർ ജ്യോതി രവീന്ദ്രനാഥ്, അയ്യപ്പസേവാ സമാജം ദേശീയ സെക്രട്ടറി വിശ്വനാഥ്, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സമ്പൂർണ്ണ, ഐക്യവേദി സംസ്ഥാന സെക്രട്ടറി പി. സുധാകരൻ, സേവാഭാരതി സംസ്ഥാന സേവാ പ്രമുഖ് വത്സൻ, പുഷ്പപ്രസാദ്, പ്രസാദ് കാക്കശ്ശേരി, സോമൻ തിരുനെല്ലൂർ, ശശി ആനക്കോട്ടിൽ, വി. മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |