കുന്ദമംഗലം: ക്ലാസ് ടീച്ചർ ഒന്നാംക്ലാസിലെ കുട്ടികളോട് ഇനി നിങ്ങൾക്കെന്തെങ്കിലും ചോദിക്കാനുണ്ടോ എന്നാരാഞ്ഞപ്പോൾ നന്ദന ഒറ്റ ചോദ്യം. എന്റെമ്മയെ സ്കൂൾ ഗെയിറ്റിൽ തടഞ്ഞതെന്തിനാ..? ടീച്ചർ ചിരിച്ചുകൊണ്ട് , എന്നാൽ തെല്ല് ഗൗരവത്തോടെ കൊവിഡ് ജാഗ്രതയെപ്പറ്റി പറയുവാൻ തുടങ്ങി. ഉടനെ വന്നു മറ്റൊരുചോദ്യം. "നന്ദുവിന്റെ അമ്മയെ തടഞ്ഞില്ലല്ലോ..? ടീച്ചർ ചെറുതായൊന്നു പരുങ്ങി. നന്ദുവിന്റെ അമ്മ ഈ സ്കൂളിലെ ടീച്ചറാണെന്ന് പറഞ്ഞാൽ ഈ കൊച്ചുമനസ് സ്വീകരിക്കുമോയെന്ന ഉത്കണ്ഠയായിരുന്നു ടീച്ചർക്ക്.
പല പ്രൈമറി സ്കൂളുകളിലേയും ഇന്നലത്തെ കഥ ഇതായിരുന്നു. സ്കൂളിലെ അദ്ധ്യാപകരുടെ മക്കൾ മാത്രമാണ് രക്ഷിതാക്കളുടെ കൈയുംപിടിച്ച് ക്ലാസിലെത്തിയത്. മാറ്റാരെയും സ്കൂൾ കോമ്പൗണ്ടിലേക്ക് കടത്തിവിട്ടിരുന്നില്ല. ചില സ്കൂളുകളിൽ പി.ടി.എ പ്രസിഡന്റ് പ്രവേശനോത്സവത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |