പത്തനംതിട്ട : കോന്നി ഗവ.എൽ.പി സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ ഒന്നാം ക്ലാസിലെ താരങ്ങളായത് ഇരട്ടക്കുട്ടികളാണ്. ഒന്നാം ക്ലാസിൽ മൂന്ന് ജോഡി സഹോദരങ്ങളാണുള്ളത്. ഇതിൽ രണ്ടു ജോഡികളും ഒരേക്ലാസിലാണുള്ളത്. ഒന്നാം ക്ലാസ് സി ഡിവിഷനിൽ രണ്ടു ജോഡി സഹോദരങ്ങളുണ്ട്. ഇതിൽ അഹ്യാൻ മുഹമ്മദ് അനീഷ്, ആത്തിഫ് മുഹമ്മദ് അനീഷ് എന്നിവർക്ക് രാവിലെയും മറ്റ് രണ്ടു ജോഡികൾക്ക് ഉച്ചകഴിഞ്ഞുമായിരുന്നു ക്ലാസുണ്ടായിരുന്നത്.
സി ഡിവിഷനിലെ അഭിനന്ദ് പ്രസാദ്, അഭിമന്യു പ്രസാദ് എന്നിവരാണ് രണ്ടാം ജോഡി. ബി ഡിവിഷനിൽ എൽ.ബി രോഹിണി, എൽ.ബി രോഹിത് എന്നിവരാണ് ഇരട്ടകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |