SignIn
Kerala Kaumudi Online
Thursday, 19 September 2024 4.43 AM IST

പത്തനംതിട്ടയിൽ ഓക്സിജൻ പ്ളാന്റ് പ്രവർത്തനം തുടങ്ങി

Increase Font Size Decrease Font Size Print Page
local
ജനറൽ ആശുപത്രിയിലെ ഒാക്സിജൻ പ്ളാന്റ് ആരോഗ്യമന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : ജനറൽ ആശുപത്രിയിലെ ഓക്‌സിജൻ പ്ലാന്റിന്റെ പ്രവർത്തനം ആരോഗ്യ മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് അതിവേഗം സ്ഥാപിച്ച പ്ലാന്റുകളിലൊന്നാണിതെന്ന് മന്ത്രി പറഞ്ഞു. നാഷണൽ ഹെൽത്ത് മിഷൻ, കേരള മെഡിക്കൽ സർവീസ് കോഓപ്പറേഷൻ എന്നിവയുടെ സാങ്കേതിക സഹായവും പ്ലാന്റിന്റെ നിർമ്മാണത്തിന് ലഭിച്ചു. 1000 ലിറ്റർ പ്ലാന്റ് ട്രൈഡന്റ് ന്യൂമാറ്റിക്‌സ് എന്ന കമ്പനിയും 500 ലിറ്റർ പ്ലാന്റ് അഗസ്ത്യ എയ്‌റോവർക്ക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമാണ് വിതരണം ചെയ്തത്. നിലവിൽ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുമാണ് ജനറൽ ആശുപത്രിയിലേക്ക് ഓക്‌സിജൻ എത്തിച്ചിരുന്നത്. യോഗത്തിൽ പത്തനംതിട്ട നഗരസഭാ അദ്ധ്യക്ഷൻ അഡ്വ. ടി.സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.
ജനറൽ ആശുപത്രി മെഡിക്കൽ ബോർഡ് ശുപാർശ ചെയ്ത അഞ്ച് ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക് വീൽചെയർ വിതരണം ചെയ്തു.
ജില്ലാ കളക്ടർ ഡോ.ദിവ്യാ എസ്.അയ്യർ, നഗരസഭ വൈസ് ചെയർപേഴ്‌സൺ ആമിന ഹൈദരാലി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്‌സ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഇന്ദിരാമണി അമ്മ, വാർഡ് കൗൺസിലർ സിന്ധു അനിൽ, നഗരസഭ യു.ഡി.എഫ് നേതാവ് ജാസിംകുട്ടി, ഡി.എം.ഒ ഡോ.എ.എൽ.ഷീജ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എസ് ശ്രീകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ.താജ് പോൾ, ജനറൽ ആശുപത്രി ആർ.എം.ഒ ഡോ. ആശിഷ് മോഹൻ കുമാർ
തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.