തൃശൂർ: ദേശീയ ആയുർവേദ ദിനത്തോട് അനുബന്ധിച്ച് ജൂബിലി ആയുർവേദ മിഷൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ക്രൈസ്റ്റ് വില്ല ഹോം അന്തേവാസികൾക്കായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ഉടൻ ആരംഭിക്കുന്ന ബി.എസ്.എസ് ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ്മ ആൻഡ് നഴ്സിംഗ് കോഴ്സിന്റെ ഉദ്ഘാടനവും നടത്തി. ആയുർവേദ മെഡിസിൻ മാനുഫാക്ചറേഴ്സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറി ഡോ.ഡി. രാമനാഥൻ, ബി.എസ്.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ ബാലൻ മച്ചത്ത് എന്നിവർ വിശിഷ്ടാതിഥികളായി. ജൂബിലി മിഷൻ ഡയറക്ടർ ഫാ. ഫ്രാൻസിസ് പളളിക്കുന്നത്ത്, അസോ. ഡയറക്ടർ ഫാ.റെന്നി മുണ്ടൻ കുര്യൻ, സി.ഇ.ഒ ഡോ.ബെന്നി ജോസഫ്, ചീഫ് കൺസൾട്ടന്റ് ഡോ.സി. ഡൊണേറ്റ, ക്രൈസ്റ്റ് വില്ല ഡയറക്ടർ ഫാ. സെബി കവലക്കാട്ട്, സ്പെഷൽ കൺസൾട്ടന്റ് ഡോ. എൻ.വി. ശ്രീവത്സ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |