തൃശൂർ: ജനങ്ങളുടെയും വ്യാപാരി, വ്യവസായികളുടെയും നിലവിലെ സാഹചര്യം കണക്കിലെടുത്ത് പെട്രോൾ, ഡീസൽ വില ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന വക്താവ് സോംദേവ് രാജൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പെട്രോൾ വിലയിൽ 5, ഡീസൽ വിലയിൽ 10 രൂപ സെൻട്രൽ എക്സൈസ് ഡ്യൂട്ടിയിനത്തിൽ കേന്ദ്ര സർക്കാർ കുറച്ചത് അഭിനന്ദനാർഹമാണ്. അതിന് ആനുപാതികമായി സ്റ്റേറ്റ് വാല്യൂ ആഡഡ് ടാക്സിൽ മാറ്റങ്ങൾ വരുത്തി ഇന്ധനവില ജനകീയമായി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടു.
വാർത്താ സമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി പി.എസ്. രഘുനാഥ്, ജില്ലാ ജോയിന്റ് സെക്രട്ടറി പി.എസ്. ശ്രീജേഷ്, ട്രഷറർ സി. വിജയൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |