പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 267 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർ വിദേശത്തു നിന്നും വന്നതും ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും വന്നതും, 264 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.ജില്ലയിൽ ഇന്നലെ 427 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 189786 ആണ്.
കൊവിഡ് ബാധിതരായ ആറു പേർ ഇന്നലെ മരിച്ചു
1) പത്തനംതിട്ട സ്വദേശി (89)
2) മല്ലപ്പളളി സ്വദേശി (87)
3) കോയിപ്രം സ്വദേശി (79)
4) കൊടുമൺ സ്വദേശി (68)
5) കൊടുമൺ സ്വദേശി (67)
6) പത്തനംതിട്ട സ്വദേശി (81)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |