SignIn
Kerala Kaumudi Online
Saturday, 21 September 2024 11.05 AM IST

ഗ്യാസ് സിലിണ്ടർ ഉരുട്ടി പ്രതിഷേധിച്ച് ഹോ​ട്ട​ൽ​ ​വ്യാ​പാ​രി​കൾ

Increase Font Size Decrease Font Size Print Page

gas

കോഴിക്കോട്: ഗ്യാസ് വില വർദ്ധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ ജില്ലാകമ്മിറ്റി നടത്തിയ ആദായനികുതി ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി. വീൽചെയറിൽ ഗ്യാസ്‌ സിലിണ്ടർ തള്ളിയും സമരപന്തലിന് മുന്നിൽ അടുപ്പുകൂട്ടിയുമായിരുന്നു സമരം. ജില്ലയിലെ നൂറുകണക്കിന് ഹോട്ടൽ വ്യാപാരികൾ സമരത്തിൽ പങ്കെടുത്തു.
അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി.ജയപാൽ ഉദ്ഘാടനം ചെയ്തു. വിലവർദ്ധനവ് പിൻവലിക്കുന്നില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകേണ്ടിവരുമെന്ന് ജയപാൽ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എൻ.സുഗുണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ മലപ്പുറം, ജില്ലാ സെക്രട്ടറി യു.എസ്.സന്തോഷ്‌കുമാർ, ടി.കെ.രാധാകൃഷ്ണൻ, ശക്തിധരൻ താര, മിനികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.