കൊച്ചി: വൈറ്റിലയിലെ വഴിതടയൽ സമരത്തിലെ വിവാദത്തിന് ഇടനൽകാതെ ഇന്ധനവില വർദ്ധനവിനെതിരെ മേനക ജംഗ്ഷനിൽ കോൺഗ്രസ് പ്രതിഷേധം. ചക്രസ്തംഭന സമരം ജനത്തെ വലയ്ക്കാതെ 15 മിനിറ്റു കൊണ്ട് പൂർത്തിയാക്കി. ഇന്ധനവില വർദ്ധനയിൽ കേന്ദ്ര സർക്കാരിന് തുല്യമായ പങ്ക് സംസ്ഥാന സർക്കാരിനുമുണ്ടെന്ന് സമരം ഉദ്ഘാടനം ചെയ്ത ഹൈബി ഈഡൻ എം.പി പറഞ്ഞു. ഉത്തരവാദിത്വത്തിൽ നിന്ന് പിണറായി സർക്കാർ ഒളിച്ചോടാൻ ശ്രമിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷനായിരുന്നു.
മുൻ കേന്ദ്ര മന്ത്രി പ്രൊഫ. കെ.വി. തോമസ്, കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ വി.ജെ. പൗലോസ്, വി.പി. സജീന്ദ്രൻ, ജനറൽ സെക്രടറിമാരായ അബ്ദുൾ മുത്തലിബ്, ദീപ്തി മേരി വർഗ്ഗീസ്, നേതാക്കളായ കെ.പി. ധനപാലൻ, ജെയ്സൻ ജോസഫ്, പി.ജെ. ജോയി, കെ.പി. ഹരിദാസ്, കെ.ബി. മുഹമ്മദുകുട്ടി, ലാലി വിൻസന്റ്, എൻ. വേണുഗോപാൽ, ഡൊമനിക് പ്രസൻറ്റേഷൻ, അജയ് തറയിൽ, വി.കെ. മിനിമോൾ, എം.പി രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |