തൃപ്പൂണിത്തുറ: കാർഷിക വികസന വകുപ്പിന്റെ കീഴിലുള്ള ഇക്കോഷോപ്പ് ഔട്ട്‌ലെറ്റ് പൂണിത്തുറ ഹരിത സൊസൈറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്‌ക്വയർ മിനി പാർക്കിന് സമീപം തുറന്നു. പ്രദേശികമായി ശേഖരിക്കുന്ന വിഷരഹിത പച്ചക്കറികളും കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കുന്ന നാടൻവിഭവങ്ങളും ലഭ്യമാണ്. കോർപ്പറേഷൻ കൗൺസിലർ ഡോ. ശൈലജ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് വി.പി. ചന്ദ്രൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിന്ധു പി.ജോസഫ്, അഗ്രികൾച്ചറൽ ഫീൽഡ് ഓഫിസർ കെ.എ. രാജൻ, സി.പി.എം പൂണിത്തുറ ലോക്കൽ സെക്രട്ടറി പി.ദിനേശ്, ഡിവിഷൻ വികസന സമിതി സെക്രട്ടറി കെ.എ. സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.