തിരുവനന്തപുരം:ആറാമട കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സത്യൻ സ്മൃതിയുടെ ആഭിമുഖ്യത്തിൽ നടൻ സത്യന്റെ 109ാം ജന്മദിനം ആഘോഷിച്ചു. മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. സത്യൻ സ്മൃതി പ്രസിഡന്റ് വി.എസ്.ശ്യാംലാൽ അദ്ധ്യക്ഷത വഹിച്ചു.എൻ.ശക്തൻ മുഖ്യപ്രഭാഷണം നടത്തി.പ്രഥമ സത്യൻ സ്മൃതി പുരസ്കാരം ഗാനരചയിതാവ് ബിച്ചു തിരുമലയ്ക്ക് വേണ്ടി മകൻ സുമൻ ബിച്ചു തിരുമല മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. യുവകലാകാരന്മാർക്കുള്ള പുരസ്കാരങ്ങളും മന്ത്രി വിതരണം ചെയ്തു.ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി.ശിവൻകുട്ടി,സി.പി.എം ജില്ലാസെക്രട്ടേറിയറ്റ് അംഗം പുത്തൻകട വിജയൻ,കോൺഗ്രസ് തിരുമല മണ്ഡലം പ്രസിഡന്റ് ടി.വിജയമോഹൻ,സി.പി.ഐ നേമം ണ്ഡലം സെക്രട്ടറി കാലടി ജയചന്ദ്രൻ,കൗൺസിലർമാരായ തിരുമല അനിൽ,പി.എസ്.ജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.സത്യൻ സ്മൃതി ജനറൽ സെക്രട്ടറി വി.പ്രതാപ് സിംഗ് സ്വാഗതവും സെക്രട്ടറി സി.ആർ സുരേഷ് കുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |