SignIn
Kerala Kaumudi Online
Thursday, 19 September 2024 3.37 PM IST

വിഷം കഴിക്കേണ്ട, വീട്ടുവളപ്പിൽ വിളയിച്ചെടുക്കാം

Increase Font Size Decrease Font Size Print Page
thakkali

# അഗ്രി ന്യൂട്രി ഗാർഡനുമായി കുടുംബശ്രീ

ആലപ്പുഴ: വീടുകളിൽ ജൈവ കാർഷിക പോഷകോദ്യാനങ്ങളൊരുക്കി വിഷരഹിത പച്ചക്കറി,​ പഴവർഗങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കാൻ അഗ്രി ന്യൂട്രി ഗാർഡൻ കാമ്പയിനുമായി ജില്ലാ കുടുംബശ്രീ മിഷൻ.

മൂന്ന് സെന്റ് മുതലുള്ള സ്ഥലങ്ങളിൽ ജൈവ രീതിയിൽ കാർഷിക വിളകൾ ഉത്പാദിപ്പിക്കാം. ഓരോ വീടിനും ആവശ്യമായ പച്ചക്കറികളും പഴവർഗങ്ങളും ലഭ്യമാക്കി സ്വയംപര്യാപ്തതയും അതിലൂടെ ആരോഗ്യകരമായ സമൂഹ സൃഷ്ടിയുമാണ് ലക്ഷ്യമിടുന്നത്. പോഷക സമൃദ്ധമായ കാർഷിക വിളകളായ തക്കാളി, പാവൽ, ചീര, മത്തൻ, മല്ലി, പുതിന,​ വെണ്ട, വഴുതന, വെള്ളരി എന്നിവയിൽ ഏതെങ്കിലും അഞ്ചെണ്ണവും രണ്ടിനം ഫലവൃക്ഷങ്ങളുമാണ് അഗ്രി ന്യൂട്രി ഗാർഡനിൽ കൃഷി ചെയ്യുക. ഇതിനായി സംസ്ഥാനത്ത് 10 ലക്ഷം ഗുണഭോക്താക്കളെ കണ്ടെത്തി അവരുടെ വീടുകളിൽ പ്രാദേശിക കാർഷിക കാലാവസ്ഥയ്ക്ക് അനുയോജ്യമായ പച്ചക്കറികളും പഴവർഗങ്ങളും കൃഷി ചെയ്യും.

ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക. ഗാർഹികാവശ്യത്തിന് ശേഷമുള്ള ഉത്പന്നങ്ങൾ കുടുംബശ്രീ നാട്ടുചന്തകൾ, കൃഷിഭവൻ വിപണന കേന്ദ്രങ്ങൾ വഴി വിറ്റഴിക്കാനുള്ള ഇടപെടലുകൾ സി.ഡി.എസ് തലത്തിൽ നടപ്പാക്കും. കാമ്പയിൻ പ്രവർത്തനങ്ങൾ ജില്ലയിൽ നടന്നുവരികയാണ്.

പിന്തുടർച്ചാ പദ്ധതി

കുടുംബശ്രീ സംസ്ഥാനത്ത് നടപ്പാക്കിവരുന്ന ഫാം ലൈവ്‌ലിഹുഡ് പദ്ധതിയുടെ ഭാഗമായി 2021-22 സാമ്പത്തിക വർഷം ഓരോ ഭവനത്തിലും പോഷകോദ്യാനങ്ങൾ സജ്ജീകരിക്കുന്നതിന് തീരുമാനമെടുത്തിരുന്നു. ഇതുപ്രകാരമാണ് ഓരോ വാർഡുകളിലും പോഷകോദ്യാനങ്ങളുടെ രൂപീകരണം.

പച്ചപ്പിലേക്കുള്ള വഴികൾ

1. ഓരോവാർഡിലും 50 കുടുംബങ്ങളെ വീതം തിരഞ്ഞെടുത്ത് ക്ലസ്റ്റർ രൂപീകരിക്കും

2. ഓരോ ക്ലസ്റ്ററിനും പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോ. സെക്രട്ടറി ഭാരവാഹികൾ

3. കൃഷി ചെയ്യുന്നതിനുള്ള വിത്തും പരിശീലനവും കുടുംബശ്രീ നൽകും

4. പരിശീലകരായ ജീവ, മാസ്റ്റർ കർഷകരുടെ നേതൃത്വത്തിൽ നിലമൊരുക്കൽ, വിത്തിടൽ, വളപ്രയോഗം, വിളപരിപാലനം

5. ഓരോ മാസവും ക്ലസ്റ്റർ ലെവൽ മീറ്റിംഗിൽ പുരോഗതി വിലയിരുത്തും

6. പഞ്ചായത്ത് തലത്തിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തി മോണിറ്ററിംഗ് സമിതി

സംസ്ഥാനത്ത് ഗുണഭോക്താക്കൾ: 10 ലക്ഷം

''"

പോഷക സമൃദ്ധമായ പച്ചക്കറികളും പഴവർഗങ്ങളും ലഭ്യമാക്കി വീട്ടമ്മമാരെ സ്വയംപര്യാപ്തരാക്കുകയും അതിലൂടെ ആരോഗ്യകരമായ സമൂഹ സൃഷ്ടിയുമാണ് ലക്ഷ്യമിടുന്നത്.

കുടുംബശ്രീ ജില്ലാ മിഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.