ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും 12നും 15നും ഇടയിൽ പ്രായമുള്ള ബാലസഭ കുട്ടികൾക്കായി ചരിത്ര ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ശിശുദിനത്തിൽ എല്ലാ സി.ഡി.എസുകളിലും ആദ്യ ഘട്ട മത്സരം നടക്കും. വിജയിക്കുന്ന ഒന്നും രണ്ടും സ്ഥാനക്കാർ ടീമായി ബ്ലോക്ക് തലത്തിൽ മത്സരിക്കും. ബ്ലോക്ക് തല വിജയികൾക്കായി ജില്ലയിൽ മെഗാ ക്വിസ് സംഘടിപ്പിക്കും. കൂടാതെ ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന മുഴുവൻ ബാലസഭ ടീം അംഗങ്ങൾക്കും കുടുംബശ്രീ ജില്ലാ മിഷൻ ഐ.എസ്.ആർ.ഒ, പ്ലാനറ്റോറിയം എന്നിവിടങ്ങളിലേക്ക് പഠന യാത്രയ്ക്ക് അവസരമൊരുക്കും. കുടുംബശ്രീ ജില്ലാ മിഷനിലെ സോഷ്യൽ ഡെവലപ്പ്മെന്റ് ടീമിന്റെ നേതൃത്വത്തിലാണ് വിവിധ തലങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |