വടക്കഞ്ചേരി: പൊതുവിജ്ഞാന മികവിൽ തിളങ്ങിയ കിഴക്കഞ്ചേരി മമ്പാട് സി.എ.യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ഷന ഫാത്തിമയ്ക്ക് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ് ലഭിച്ചു.
കേരളത്തിലെ 12 മുഖ്യമന്ത്രിമാരും നിലവിലെ 21 മന്ത്രിമാരും കൈകാര്യം ചെയ്യുന്ന വകുപ്പുകൾ, ഇന്ത്യയിലെ സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളും, കേരളത്തിലെ 24 നദികളുടെ പേരുകൾ തുടങ്ങിയ നിരവധി ചോദ്യങ്ങൾക്കെല്ലാം സെക്കൻഡുകൾക്കുള്ളിൽ ഉത്തരം പറഞ്ഞാണ് ഷന ഫാത്തിമ ഈ അംഗീകാരത്തിന് അർഹയായത്. മമ്പാട് ഷാഹുൽ ഹമീദ്- നദീറ ദമ്പതികളുടെ മകളാണ് ഷന ഫാത്തിമ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |