തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവമെന്ന പരിപാടിയുമായി ബന്ധപ്പെട്ട് ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി, പൂജപ്പുര സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ സെന്ററിൽ ജയിൽ ഉദ്യോഗസ്ഥർക്കായി ബോധവത്കരണ ക്ലാസ് നടത്തി. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ കെ. വിദ്യാധരന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ജഡ്ജ് ഇൻ ചാർജ് മിനി എസ്. ദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. അഡിഷനൽ ജില്ലാ ജഡ്ജിയും യുണിവേഴ്സിറ്റി അപ്പലറ്റ് ട്രൈബ്യൂണലുമായ എസ്. സജികുമാർ ക്ളാസെടുത്തു. ജയിൽ സൂപ്രണ്ട് എൻ.എസ്. നിർമ്മലാനന്ദൻ നായർ സ്വാഗതവും പാനൽ അഭിഭാഷക ശ്രീജാ ശ്രീധരൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |