അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി ജംഗ്ഷൻ വെള്ളക്കെട്ടിലായതോടെ ബസ് കയറാനെത്തുന്നവരും വ്യാപാരികളും ദുരിതത്തിൽ. റോഡിന്റെ പടിഞ്ഞാറുഭാഗമാണ് വെള്ളക്കെട്ടിലായത്.
ആലപ്പുഴ ഭാഗത്തേക്കു പോകുന്ന യാത്രക്കാർ ഈ വെള്ളത്തിൽ ചവിട്ടിവേണം ബസിൽ കയറാൻ. മലിനജലം കെട്ടിക്കിടക്കുന്നതിനാൽ കടകളിലേക്ക് ആളുകൾ വരുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. അശാസ്ത്രീയമായാണ് ഈ ഭാഗത്ത് തറയോട് പാകിയതെന്ന് ആക്ഷേപവുമുണ്ട്. ഒരു മഴ പെയ്താൽ പോലും ഇവിടെ വെള്ളം കെട്ടിക്കിടക്കുമെന്ന് പ്രദേശവാസികൾ പറയുന്നു.