കുന്ദമംഗലം: കെ.എസ്.ടി.എ ആവിഷ്കരിച്ച 'കുട്ടിയ്ക്കൊരു വീട് " പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നിർമ്മിച്ച രണ്ടാമത്തെ വീട് കുടുംബത്തിന് കൈമാറി. റൂറൽ ഉപജില്ലയിലെ മുണ്ടക്കൽ സ്വദേശികളായ സഹോദരങ്ങളുടെ കുടുംബത്തിനാണ് വീട് നൽകിയത്. മുണ്ടക്കൽ ഗവ.എൽ.പി സ്കൂൾ, കുന്ദമംഗലം എ.യു.പി സ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് വീടിന്റെ താക്കോൽ കൈമാറി.
ചടങ്ങ് അഡ്വ.പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. എം.എം. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പഠനമുറിയുടെ താക്കോൽ കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം വി.പി.രാജീവൻ കൈമാറി. മുഖാതിഥി അഡ്വ.കെ.എം സച്ചിൻദേവ് എം.എൽ.എ കുട്ടിയ്ക്കൊരു വീട് ഡിസൈൻ ചെയ്ത റീനയ്ക്ക് ഉപഹാരം നൽകി. സംഘാടകസമിതി കൺവീനർ ടി.ഗിരീഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പി.കെ പ്രേംനാഥ്, ഇ.വിനോദ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.പി മാധവൻ,വാർഡ് മെമ്പർ എ.പി.റീന, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി.എസ് സ്മിജ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ സി.സതീശൻ, കെ.എൻ. സജീഷ് നാരായൺ, കെ.ഷാജിമ, ജില്ലാ പ്രസിഡന്റ് എൻ.സന്തോഷ് കുമാർ, ജില്ലാ ട്രഷറർ എം.ഷീജ, വി.ഷാജി, എൻ.അജയകുമാർ, കെ.ശ്രീജ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ബി. മധു സ്വാഗതവും ഉപജില്ല സെക്രട്ടറി ആർ. രാജേഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |