കാഞ്ഞങ്ങാട്:കവ്വായി ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനം പുനർനിർമ്മാണത്തിന്റെ ഭാഗമായുള്ള കുറ്റിയടിക്കൽ ചടങ്ങ് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. തന്ത്രി ഈശ്വരൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. കേളോത്ത് ലോഹിതാക്ഷൻ ആചാരിയാണ് കുറ്റിയടിക്കൽ കർമ്മം നടത്തിയത്.പുനർനിർമ്മാണ കമ്മിറ്റി ചെയർമാൻ എം.നാഗരാജ്,എൻജിനിയർ എൻ.വി പവിത്രൻ ,കെ.വേണുഗോപാലൻ നമ്പ്യാർ ,ദേവസ്ഥാനം പ്രസിഡന്റ് എച്ച്.പി. ഭാസ്‌ക്കര ഹെഗ്‌ഡെ,സെക്രട്ടറി കെ.ബാബുരാജൻ, ജനറൽ കൺവീനർ എൻ.വി ബാലൻ പ്രവീൺ തോയമ്മൽ, എം.കുഞ്ഞികൃഷ്ണൻ തുടങ്ങിയവരും മന്ന്യോട്ട് ദേവാലയം, നിലാങ്കര കുതിരക്കാളി ഭഗവതി ക്ഷേത്രം, തെരു അഞ്ഞൂറ്റമ്പലം ഭഗവതി ദേവസ്ഥാനം, കവ്വായി ശ്രീകൃഷ്ണ ക്ഷേത്രം തുടങ്ങി വിവിധ ക്ഷേത്രങ്ങളിൽ നിന്നും തറവാടുകളിൽ നിന്നും സ്ഥാനികരും ഭാരവാഹികളും സംബന്ധിച്ചു.