SignIn
Kerala Kaumudi Online
Thursday, 19 September 2024 12.30 PM IST

ട്രെയിനുകളിൽ വരുന്നു എൽ.എച്ച്.ബി റേക്കുകൾ

Increase Font Size Decrease Font Size Print Page
train

കൊച്ചി: സുരക്ഷ വർദ്ധിപ്പിക്കുന്നതിനും യാത്രക്കാർക്ക് സുഖപ്രദമായ യാത്ര ഉറപ്പാക്കുന്നതിനും വേണ്ടി എറണാകുളം - ഹസ്രത്ത് നിസാമുദ്ദീൻ പാതയിൽ സർവീസ് നടത്തുന്ന മംഗള സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് ട്രെയിനുകളിൽ (12617/12618) എൽ.എച്ച്. ബി (ലിങ്ക് ഹോബ്‌മാൻ ബുഷ്) കോച്ചുകൾ ഉപയോഗിക്കുമെന്ന് റെയിൽവെ അറിയിച്ചു. തുടക്കത്തിൽ ആഴ്ചയിൽ രണ്ടുതവണയാകും എൽ.എച്ച്. ബി റേക്ക് ഉപയോഗിച്ചുള്ള സർവീസ്. പിന്നീട് ഘട്ടം ഘട്ടമായി മുഴുവൻ സർവീസുകളും എൽ.എച്ച്. ബിയിലേക്ക് മാറ്റും.

എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിൽ ഡിസംബർ 12 മുതൽ ഞായർ, തിങ്കൾ ദിവസങ്ങളിലുള്ള സർവീസുകളിലായിരിക്കും ഇതുപയോഗിക്കുക. ഡൽഹിയിൽ നിന്നുള്ള സർവീസിൽ ഡിസംബർ 15 മുതൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ പുതിയ കോച്ചുകൾ പ്രാബല്യത്തിൽ വരും. രണ്ട് എ.സി 2ടയർ കോച്ചുകൾ, ആറ് എ.സി 3ടയർ കോച്ചുകൾ, എട്ട് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, മൂന്ന് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിങ്ങനെ 22 കോച്ചുകളാണ് ട്രെയിനിലുണ്ടാവുക. മറ്റുള്ള അഞ്ചു ദിവസങ്ങളിലും നിലവിലുള്ള ഐ.സി. എഫ് കോച്ചുകളായിരിക്കും ഉപയോഗിക്കുക.

 എൽ.എച്ച്.ബി കോച്ച്

ജർമ്മൻ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി നിർമ്മിച്ച എൽ.എച്ച്. ബി കോച്ചുകൾ വേഗം കൂടിയവയും കൂടുതൽ സുരക്ഷിതവുമാണ്. അപകടമുണ്ടായാൽ പരസ്‌പരം ഇടിച്ചുകയറില്ലെന്ന സവിശേഷതയുമുണ്ട്. നേരത്തെ ഡൽഹിയിലേക്കുള്ള കേരള എക്‌സ്‌പ്രസിന്റെ കോച്ചുകളും എൽ.എച്ച്. ബിയിലേക്ക് മാറ്റിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, TRAIN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.