കൊച്ചി: കോർപ്പറേഷനിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഗാന്ധിനഗർ ഡിവിഷനിലെ നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന് പൂർത്തിയാകും. യു.ഡി.എഫ് സ്ഥാനാർത്ഥി പി.ഡി. മാർട്ടിൻ ഇന്നലെ പത്രിക സമർപ്പിച്ചു. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ. വിനോദ്, അൻവർ സാദത്ത്, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യു.ഡി.എഫ് ജില്ല ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അബ്ദുൾ മുത്തലിബ്, ദീപ്തി മേരി വർഗീസ്, മുൻമേയർമാരായ ടോണി ചമ്മിണി, സൗമിനി ജെയിൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. എൽ.ഡി. എഫ് സ്ഥാനാർത്ഥി ബിന്ദുശിവൻ, എൻ.ഡി.എ സ്ഥാനാർത്ഥി പി.ജി.മനോജ്കുമാർ എന്നിവർ കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചു. എൽ.ഡി.എഫ് നേരത്തെ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റി അന്തരിച്ച കൗൺസിലർ കെ.കെ.ശിവന്റെ ഭാര്യയായ ബിന്ദുവിനെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |