കൊച്ചി: ഓൺലൈനിലും വ്യാപാരം ആരംഭിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ഇതിന്റെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവ്വഹിച്ചു. ആപ്പ് സ്റ്റാർട്ടപ്പ് കമ്പനിയായ പെപ്കാർട്ടിന്റെ പങ്കാളിത്തത്തോടെയാണ് ഓൺലൈൻ വ്യാപാരം. പെപ്കാർട്ടിന്റെ ലോഗോ പ്രകാശനവും ഡെലിവറി വാഹനങ്ങളുടെ പച്ചക്കൊടി വീശലും വി.ഡി. സതീശൻ നിർവ്വഹിച്ചു. ഡിസംബർ ഒന്ന് മുതൽ ഹോം ഡെലിവറി ആരംഭിക്കും. ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, ജനറൽ സെക്രട്ടറി അഡ്വ.എ.ജെ. റിയാസ്, ട്രഷറർ സി.എസ്. അജ്മൽ, ടി.ബി. നാസർ, എം,സി. പോൾസൺ, പെപ്കാർട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ അനിൽ ജോസഫ്, ഡയറക്ടർ ബിബിൻ എബ്രാഹം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |