പനങ്ങാട്: കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയിലെ (കുഫോസ്) ഏറ്റവും മികച്ച എം.ബി.എ വിദ്യാർത്ഥികൾക്കായി മണപ്പുറം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. കുഫോസിൽ നടന്ന ചടങ്ങിൽ 2018 എം.ബി.എ ബാച്ചിലെ ഏഴ് വിദ്യാർത്ഥികളും 2019 ബാച്ചിലെ ആറ് വിദ്യാർത്ഥികളും വൈസ് ചാൻസലർ ഡോ.കെ. റിജി ജോണിൽ നിന്ന് സ്കോളർഷിപ്പുകൾ ഏറ്റുവാങ്ങി. രജിസ്ട്രാർ ഡോ.ബി. മനോജ്കുമാർ അദ്ധ്യക്ഷനായി. മണപ്പുറം ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ജോർജ് ഡി. ദാസ്, കുഫോസ് മാനേജ്മെന്റ് ഫാക്കൽറ്റി ഡീൻ ഡോ.വി. അമ്പിളികുമാർ, ഫിനാൻസ് ഓഫീസർ ജോബി ജോർജ്, ഫിഷറീസ് മാനേജ്മെന്റ് വിഭാഗം തലവൻ ഡോ. അഫ്സൽ ഇ.എം എന്നിവർ സംസാരിച്ചു.