എടപ്പാൾ : ജവഹർലാൽ നെഹ്രുവിന്റെ ഓർമദിനം പോലും തമസ്കരിക്കാൻ ശ്രമിക്കുന്ന കേന്ദ്ര ഫാസിസ്റ്റ് സർക്കാർ രാജ്യത്തെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിച്ച് ഭരണത്തിൽ അധികകാലം നീണ്ടു നിൽക്കില്ല എന്ന് ടി.എൻ പ്രതാപൻ എം.പി പറഞ്ഞു.
ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റി ചങ്ങരംകുളത്ത് നടത്തിയ ഒതളൂർ ഉണ്ണിയുടെ ഒന്നാം ചരമവാർഷികത്തിന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. പി.ടി അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി അജയ്മോഹൻ ഉണ്ണിയുടെ ഫോട്ടോ അനാച്ഛാദനം നടത്തി. പ്രൊഫ.കടവനാട് മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |